ധീരജ് വധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

Web Desk
1 Min Read

പൈനാവ്: എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായി. ധീരജിനെ കുത്തിയെന്ന് പൊലീസും വിദ്യാര്‍ഥികളും പറയുന്ന നിഖില്‍ പൈലിയാണ് പിടിയിലായത്.

city exchange

ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

കൊലപാതകത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ജെറിന്‍ ജോജോ പിടിയിലായത്.

- Advertisement -
Ad image

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷമാണ് ഒരു വിദ്യാര്‍ഥിയുടെ കൊലപാതകത്തിലും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!