പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജെടുത്തു

Web Desk
1 Min Read

ആലുവ: നജാത്ത് ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജ് എടുത്തു. കഴിഞ്ഞമാസം ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് അംഗീകാരം ലഭിച്ചിരുന്നു.

city exchange

കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രമുഖ ഹൃദയരോഗ വിദഗ്ധന്മാരായ ഡോ. ഹര്‍ഷാ ജീവന്‍, ഡോ. മുഹമ്മദ് നൗഫല്‍, ലേസര്‍ സര്‍ജറി വിദഗ്ധന്‍ ഡോ. ജീന്‍ ആന്റോ, പ്രമുഖ യൂറോളജി വിദഗ്ധന്‍ ഡോ. ഗ്രീഗോറി, നെഫ്രോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോ. ബിബിന്‍ ജോണി, നേത്രരോഗ വിദഗ്ധ ഡോ. ആര്യ പ്രേമന്‍, ഇഎന്‍ടി വിഭാഗത്തില്‍ ഡോ. ഷഹ്മ, ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. നൂര്‍ജഹാന്‍ പി പി, വന്ധ്യതാ രോഗ വിദഗ്ധ ഡോ. പ്രിയങ്ക എന്നിവരാണ് പുതുതായി ചാര്‍ജ് എടുത്തവര്‍.

ഈ വിഭാഗങ്ങളില്‍ നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍മാരുടെ സേവനം തുടര്‍ന്നും ലഭ്യമാണെന്നും ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നസീര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!