കൂളിമാട് പാലം: മന്ത്രി റിയാസിനെതിരെ കേസെടുക്കണമെന്ന് ഡോ. എം കെ മുനീര്‍

Web Desk
1 Min Read

കോഴിക്കോട്: നിര്‍മാണത്തിലിരിക്കെ കൂളിമാട് മപ്രം പാലം തകര്‍ന്നത് ഉദ്യോഗസ്ഥരുടെയും വകുപ്പ് മേധാവികളുടെയും അനാസ്ഥ കൊണ്ടാണെന്നും അതിനാല്‍ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും അന്വേഷണം നേരിടണമെന്നും മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം കെ മുനീര്‍ എം എല്‍ എ.

city exchange

മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണം. വേണ്ടത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ സാങ്കേതിക സൗകര്യങ്ങളോ ഇല്ലാതെയാണ് പ്രവൃത്തി പുരോഗമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലം നിര്‍മാണത്തിലെ ക്രമക്കേടിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് പി ഡബ്ല്യൂ ഡി ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടത് സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നുവീഴുന്ന പാലങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. പാലാരിവട്ടം പാലം സുരക്ഷിതതമായിരുന്നു. അന്ന് കോണ്‍ക്രീറ്റ് മാത്രമാണ് അടര്‍ന്നത്. മുന്‍മന്ത്രിക്ക് എതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാല്‍ വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കാം. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച മാതൃക ഇവിടെയും സര്‍ക്കാര്‍ കാണിക്കണം. അഴിമതിക്കേസുകളിലെ പ്രധാന പ്രതി ഇതിനെല്ലാം നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!