

മാഡ്രിഡ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് മാഡ്രിഡ് റോയല്‍ പാലസില്‍ ഔദ്യോഗിക സ്വീകരണം. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌പെയിനില്‍ എത്തിയതായിരുന്നു അദ്ദേഹം.


സ്‌പെയിന്‍ രാജാവ് ഫിലിപി ആറാമനും രാജ്ഞി ലെതിസിയയും അമീറിനേയും ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയേയും സ്വീകരിച്ചു.

ഖത്തരി- സ്‌പെയിന്‍ ദേശീയ ഗാനത്തോടെയാണ് അമീറിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ആരംഭിച്ചത്. സ്വീകരണത്തിന്റെ ഭാഗമായി 21 ആചാരവെടി മുഴക്കിയാണ് അമീറിനെ സ്വീകരിച്ചത്.

