ശക്തമായ കാറ്റിന് സാധ്യത

Web Desk
1 Min Read

ദോഹ: ശക്തമായ കാറ്റിനും കടലില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ശക്തമായ കാറ്റിന് സാധ്യത. മുന്നറിയിപ്പില്‍ ശനിയാഴ്ചത്തേക്കുള്ള വിവരങ്ങളില്ല.

city exchange

പകല്‍ ചൂടും പൊടിപടലങ്ങളുയര്‍ത്തുന്ന കാറ്റുമടിക്കും. കാറ്റിന്റെ വേഗത 10- 20 നോട്ട് മുതല്‍ 26 നോട്ട് വരെയായിരിക്കും. കടലില്‍ എട്ട് അടി വരെ തിരമാല ഉയരും.

സെപ്തംബര്‍ ആരംഭം ശരത്കാലത്തിന്റെ ആദ്യ മാസത്തെയാണ് അടയാളപ്പെടുത്തുന്നത്. വേനല്‍ക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള പരിവര്‍ത്തന മാസമാണിത്.

ഈ സീസണില്‍ ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധധിക്കുന്നതിനൊപ്പം കാലാവസ്ഥയും ക്രമേണ സൗമ്യമായിരിക്കും.

- Advertisement -
Ad image

മഴയ്ക്കുള്ള സാധ്യതയ്ക്കൊപ്പം മേഘങ്ങളുടെ അളവും വര്‍ധിക്കും ഇടിയോടു കൂടിയ മഴ പെയ്യാനും സാധ്യതയുണ്ട്.
സെപ്റ്റംബറിലെ പ്രതിദിന ശരാശരി താപനില 33.1 ഡിഗ്രി സെല്‍ഷ്യസാണ്.

Share This Article
Leave a Comment
error: Content is protected !!