മല്‍ഖാ റൂഹി സഹായത്തിന് ബലി പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി ഒ ഐ സി സി ഇന്‍കാസ്

Web Desk
0 Min Read

ദോഹ: ബലി പെരുന്നാളിന് മല്‍ഖാ റൂഹിക്ക് ഫണ്ട് ശേഖരണത്തിന് ബിരിയാണി ചാലഞ്ചുമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍. സ്‌പൈനല്‍ മുസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗത്തെ തുടര്‍ന്ന് ഖത്തര്‍ ചാരിറ്റി നടത്തുന്ന ധനസമാഹരണവുമായി ബന്ധപ്പെട്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.

city exchange

ഒന്നാം ഈദ് ദിനത്തില്‍ നടത്തുന്ന ബിരിയാണി ചലഞ്ചിലേക്ക് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ എല്ലാവരുടേയും പങ്കാളിത്തം അഭ്യര്‍ഥിച്ചു. ബിരിയാണി ചലഞ്ചില്‍ പങ്കാളികളാവാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://tinyurl.com/Incasforruhi

Share This Article
Leave a Comment
error: Content is protected !!