

ദോഹ: രാജ്യത്തേക്ക് വന്‍ തോതില്‍ മയക്കു മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയുടെയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ലെഖ്വിയ) സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റാണ് മയക്കു മരുന്ന് കടത്ത് പിടികൂടിയത്.

കടല്‍മാര്‍ഗം ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനായി നിരോധിത ലഹരി വസ്തുക്കള്‍ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി അത്തരം ദോഷകരമായ വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ തടയാനുള്ള പ്രതിജ്ഞാബദ്ധത ആഭ്യന്തര മന്ത്രാലയം വീണ്ടും ഉറപ്പിക്കുന്നുവെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

