കുഞ്ഞുങ്ങള്‍ക്കായി, തിന, ഓട്‌സ്, റാഗി കുറുക്കു കൂട്ടുകളുമായി ഐ ടി സി യോഗ ബാറിന്റെ യോഗ ബേബി

Web Desk
1 Min Read

കൊച്ചി: രാജ്യത്തെ മുന്‍നിര ഹെല്‍ത്ത് ഫുഡ് ബ്രാന്‍ഡുകളിലൊന്നായ ഐ ടി സി യോഗാ ബാര്‍ കുഞ്ഞുങ്ങള്‍ക്കായി യോഗ ബേബി ബ്രാന്‍ഡില്‍ ചെറുധാന്യങ്ങളുടെ കുറുക്കു കൂട്ടുകള്‍ വിപണിയിലിറക്കി.

city exchange

സ്പ്രൗട്ടഡ് റാഗി ആന്‍ഡ് മാംഗോ, സ്പ്രൗട്ടഡ് റാഗി സ്ട്രോബെറി, സ്പ്രൗട്ടഡ് റാഗി, സാഫ്രോണ്‍ ആന്‍ഡ് ഓട്സ്, ഓട്സ്, ഡേറ്റ്സ് ആന്‍ഡ് മില്ലറ്റ്സ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത രുചികളിലാണ് സ്വാദിഷ്ടമായ യോഗ ബേബി കുറുക്കുകൂട്ടുകള്‍ എത്തിയിരിക്കുന്നത്.

മുത്തശ്ശിമാരിലൂടെയും അമ്മമാരിലൂടെ പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ പാചകക്കുറിപ്പുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് യോഗ ബേബി ഉത്പന്നങ്ങളെന്ന് സഹസ്ഥാപകയും യോഗ ബാര്‍ സി ഇ ഒയുമായ സുഹാസിനി സമ്പത്ത് പറഞ്ഞു.

ശ്രദ്ധയോടെ തെരഞ്ഞെടുത്തതും ഉയര്‍ന്ന പോഷകമൂല്യങ്ങളുള്ളതുമായ ചേരുവകളാണ് യോഗ ബേബി കുറുക്കുകൂട്ടുകളുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സഹസ്ഥാപക അനിന്ദിത സമ്പത്ത പറഞ്ഞു. യോഗ ബാറിന്റെ www.yogabars.in എന്ന സൈറ്റിലൂടെയും മറ്റ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും യോഗ ബേബി ഉത്പന്നങ്ങള്‍ വാങ്ങാം. വൈകാതെ റീടെയില്‍ ഔട്ലെറ്റുകളിലും വില്‍പ്പനയ്ക്കെത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!