ആകര്‍ഷക സമ്മാനങ്ങളുമായി മാര്‍ക്ക് ആന്റ് സേവ് ‘ഷോപ്പ് ആന്റ് വിന്‍’ മെഗാ പ്രൊമോഷന് തുടക്കമായി

Web Desk
2 Min Read

ദോഹ: ഖത്തറില്‍ മാര്‍ക്ക് ആന്റ് സേവിന്റെ വിജയകരമായ 500 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി ‘ഷോപ്പ് ആന്റ് വിന്‍’ മെഗാ പ്രൊമോഷന് തുടക്കമായി. ആഗസ്റ്റ് 1 മുതല്‍ 2027 ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന ആറ് മാസക്കാലയളവില്‍ ഖത്തറിലെ വിവിധ മാര്‍ക്ക് ആന്റ് സേവ് ഔട്ട്ലെറ്റുകളിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

city exchange

ഖത്തറിലെ മാര്‍ക്ക് ആന്റ് സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാര്‍ക്ക് ആന്റ് സേവിന്റെ ഏത് ഔട്ട്ലെറ്റില്‍ നിന്നും 50 ഖത്തരി റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പ് ആന്റ് വിന്‍’ പ്രമോഷന്റെ ഭാഗമാകാം.

5 ജെറ്റൂര്‍ എക്‌സ് 70എഫ് എല്‍ കാറുകള്‍, 6 ഐഫോണ്‍ 17 പ്രോ മാക്‌സ്, 180 സ്വര്‍ണ്ണ നാണയങ്ങള്‍, 90 ഇംപെക്‌സ് 55 ഇഞ്ച് സ്മാര്‍ട്ട് ടി വികള്‍, 450 ക്ലിക്കോണ്‍ 2ഇന്‍-1 ബ്ലെന്‍ഡറുകള്‍, 200 റിയാല്‍ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് പ്രമോഷന്‍ കാമ്പയിനില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍.

കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് വിജയിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിന് ക്യാമ്പയിന്‍ കാലയളവില്‍ മൂന്ന് സ്റ്റോറുകളിലും ഓരോ മാസവും പ്രത്യേകം നറുക്കെടുപ്പുകള്‍ നടത്തും. തങ്ങളുടെ ഉപഭോക്താക്കള്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകര്‍ഷകമായ ഷോപ്പ് ആന്റ് വിന്‍ മെഗാ പ്രൊമോഷന്‍ അവതരിപ്പിക്കുന്നതെന്ന് മാര്‍ക്ക് ആന്റ് സേവ് ഖത്തര്‍ മാനേജ്മെന്റ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനോടൊപ്പം ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നതില്‍ മാര്‍ക്ക് ആന്റ് സേവ് എന്നും മുന്‍പന്തിയിലാണെന്നും എല്ലാ ഉപഭോക്താക്കളെയും മെഗാ സമ്മാന പദ്ധതിയുടെ ഭാഗമാകാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും മാര്‍ക്ക് ആന്റ് സേവ് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ക്ക് ആന്റ് സേവ് ജി സി സി ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് ഫാസില്‍, റീജ്യണല്‍ ഓപറേഷന്‍ മാനേജര്‍ ശിഹാബ് തങ്ങള്‍, റീജ്യണല്‍ ബയിംഗ് മാനേജര്‍ മുഹ്‌സിന്‍ സി എച്ച്, റീജ്യണല്‍ ജനറല്‍ മാനേജര്‍ അര്‍ഷിദ് എ പി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!