

ദോഹ: ഇമ്മാനുവല്‍ മാര്‍ത്തോമ്മ യുവജനസഖ്യം ഐ സി ബി എഫുമായി ചേര്‍ന്ന് സുരക്ഷാ 2023 ഇന്‍ഷുറന്‍സ് കാംപയിന്‍ നടത്തി.

പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രമീകരിച്ച ഇന്‍ഷുറന്‍സ് കാംപയിനില്‍ ഇടവക വികാരി റെവ. എം ജെ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായിരുന്നു.

ഐ ഡി സി സി കോഓര്‍ഡിനേറ്റര്‍ ഡോ. സൈമണ്‍ തോമസിന് ആദ്യ പോളിസി നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ദീപക് ഷെട്ടി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ റോണി മാത്യു ജോസഫ്, യുവജനസഖ്യം പ്രസിഡന്റ് റെവ. അജയ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് ലിജു എബ്രഹാം, സെക്രട്ടറി ലിജോ ടൈറ്റസ്, ജോയിന്റ് സെക്രട്ടറി ഷാരോണ്‍ സജി, ട്രസ്റ്റി കെല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.
കാംപയിന്‍ രണ്ടു മാസം നീണ്ടുനില്‍ക്കും.

