പ്രാദേശിക പച്ചക്കറി ഉത്പാദനം വിപണി ആവശ്യങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കി

Web Desk
1 Min Read

ദോഹ: പ്രാദേശികമായ വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രാദേശിക പച്ചക്കറി ഉത്പാദനം ഗണ്യമായ സംഭാവന നല്‍കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.

city exchange

ചില മാസങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രാദേശിക വിപണി ആവശ്യങ്ങള്‍ 100 ശതമാനം നിറവേറ്റിയതായും പ്രാദേശിക ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നുണ്ടെന്നും അല്‍ ഖുലൈഫി സ്ഥിരീകരിച്ചു.

പ്രാദേശിക ഉത്പാദനത്തിന്റെ പുരോഗതിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും വില സ്ഥിരതയെ പിന്തുണയ്ക്കുന്നതിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും നിര്‍ണായക പങ്കാണ് പ്രാദേശിക വിപണി വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക ഉത്പന്നങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവയുടെ മത്സരശേഷി ഉയര്‍ത്തുന്നതിനും മുനിസിപ്പാലിറ്റി മന്ത്രാലയം നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അതിന്റെ ഗുണനിലവാരം ഉയര്‍ത്തിക്കാട്ടുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഉചിതമായ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നു.

- Advertisement -
Ad image

കാര്‍ഷിക, മത്സ്യബന്ധന ഡാറ്റ ഡിജിറ്റലൈസേഷന്‍ പദ്ധതി രാജ്യത്ത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അടിസ്ഥാന സ്തംഭമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഖത്തറിലെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും പിന്തുണയ്ക്കുന്നതില്‍ പ്രാദേശിക ഫാം ഉടമകള്‍ വഹിച്ച പ്രധാന പങ്കിനെ കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!