NEWS
സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം പത്താം വാര്‍ഷികം
ആലുവ: സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ 10-ാം വാര്‍ഷിക സമ്മേളനവും ബോധവത്ക്കരണ ക്ലാസ്സും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.



ചൂര്‍ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ചൂര്‍ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം ജില്ലാ ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.

പഠനോപകരണ വിതരണം ആലുവ സി ഐ മഞ്ജുദാസ് നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വര്‍ഗീസ്, ആന്റി ഡ്രഗ്സ് മൂവ്‌മെന്റ് ജില്ലാ കോര്‍ഡിനേറ്ററും സൈക്കോളജിസ്റ്റുമായ കെ എം സുബൈദ ബോധവത്കരണ ക്ലാസ്സെടുത്തു. രഞ്ജിത്ത് കുമാര്‍ ജി, ദാവൂദ് ഖാദര്‍ ആലുവ, ഷാജി ഇടപ്പള്ളി, ജെന്‍സി അനില്‍, ഡോ. അനില്‍കുമാര്‍ നായര്‍, സി പി നാസര്‍, രഹന്‍ രാജ്, മുഹമ്മദ് റഫീഖ്, ഗഫൂര്‍ ആലുവ, ബിന്ദു ഷാജി, ആനി വര്‍ഗീസ്, സജിനി തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.


