മൈന്‍ഡ്ട്യൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: മൈന്‍ഡ്റ്റിയൂണ്‍ വേവ്‌സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിന്റെ 195-ാം ക്ലബ് യോഗത്തില്‍ പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കൈമാറ്റ ചടങ്ങും നടന്നു.

city exchange

അബ്ദുല്ല പൊയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇന്‍സ്റ്റലേഷന്‍ ചടങ്ങ് ഈമാന്‍ സലാമെ നിര്‍വഹിച്ചു.

പുതിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍: ഷമീര്‍ എം സി (പ്രസി), ശ്യാം മോഹന്‍ (വൈസ് പ്രസി എജുക്കേഷന്‍), രാജീവ് രാജു (വൈസ് പ്രസി് പബ്ലിക് റിലേഷന്‍സ്), മുനാസ് (വൈസ് പ്രസി മെംബര്‍ഷിപ്പ്), അയിഷ ഹനാന്‍ (സെക്ര), റഹ്മത്ുന്നിസ (ട്രഷ), ജോയ് മാതായി (സെര്‍ജന്റ് അറ്റ് ആംസ്), അയിഷ ഷഹീന (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസി).

ഡിസ്ട്രിക്റ്റ് ലോജിസ്റ്റിക് മാനേജറും ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ വി സി മഷ്ഹൂദ്, ജാഫര്‍ മുറിച്ചാണ്ടി, സഈദ് സല്‍മാന്‍, സുബൈര്‍ പാണ്ടവത്ത് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

‘ജോയ് ഓഫ് ഗിവിങ്ങ്’ എന്ന വിഷയം അവതരിപ്പിച്ച ജോയ് മാതായി യോഗം നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായ ഷമീര്‍ എം സി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി.

Share This Article
Leave a Comment
error: Content is protected !!