Connect with us

Community

പ്രതിപക്ഷ നേതാവ് ഖത്തറിലെത്തി; ചേരിതിരിഞ്ഞ് സ്വീകരണമൊരുക്കി ഇന്‍കാസ് പ്രവര്‍ത്തകര്‍

Published

on


ദോഹ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ കോണ്‍ഗ്രസ് നേതാവും എം എല്‍ എയും കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെ സ്വീകരിക്കാന്‍ ഇന്‍കാസ്, ഒ ഐ സി സി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വിമാനത്താവളത്തിലെത്തി.

രാവിലെ അഞ്ചരയ്ക്ക് എത്തേണ്ട വിമാനം നേരത്തെ ലാന്റ് ചെയ്തിട്ടും ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരിക്കാനെത്തിയെന്നാണ് ഒരു വിഭാഗം പറയുന്നത്. മറുവിഭാഗമാകട്ടെ ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രതിപക്ഷ നേതാവിനെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവെന്നും പറയുന്നു.

ഖത്തറിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടല്ല. പലപ്പോഴും അവര്‍ അത് ആസ്വദിക്കുന്നതാണെന്നാണ് പുറത്തു നിന്നും കാണുന്നവര്‍ക്ക് തോന്നുക.

വി ഡി സതീശന് പുറമേ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി നവാസിനേയും സ്വീകരിച്ചതായി ഒ ഐ സി സി ഇന്‍കാസ് അവകാശപ്പെടുന്നുണ്ട്. ഒ ഐ സി സി ഇന്‍കാസിന് വേണ്ടി സമീര്‍ ഏറാമലയും സംഘവും എത്തിയപ്പോള്‍ ഇന്‍കാസ് ഖത്തരിന് വേണ്ടി ഹൈദര്‍ ചുങ്കത്തറ, ഡോ. മോഹന്‍ തോമസ്, കെ കെ ഉസ്മാന്‍, കെ വി ബോബന്‍, വി എസ് അബ്ദുറഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍, ഈപ്പന്‍ തോമസ്, ഹനീഫ് ചാവക്കാട്, സര്‍ജിത് കുട്ടം പറമ്പത്ത്, ജിഷ ജോര്‍ജ്, മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവരാണ് സംബന്ധിച്ചത്.


error: Content is protected !!