

ദോഹ: കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പാലക്കാട് ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഖത്തര്‍ ഇന്‍കാസ് പാലക്കാട്, കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ‘ന്യായ് 2024’ എന്ന പേരില്‍ കണ്‍വെന്‍ഷന്‍ നടത്തി.

ഇന്‍കാസ് പാലക്കാട് ജനറല്‍ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് റുബീഷ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍കാസ് മുതിര്‍ന്ന നേതാവ് സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി.

രാജ്യം നേരിടുന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ സാധിക്കുന്ന പ്രവാസികളെല്ലാം നാട്ടിലെത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷ, കെ എം സി സി പാലക്കാട് ജില്ലാ സെക്രട്ടറി മൊയ്ദീന്‍കുട്ടി, ഇന്‍കാസ് പാലക്കാട് ജില്ല കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം അഷ്റഫ് ഉസ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ. വി ടി ബല്‍റാം, കെ പി സി സി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്‍, സ്ഥാനാര്‍ഥികളായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഡോ. അബ്ദുസമദ് സമദാനി എം പി എന്നിവര്‍ ഓണ്‍ലൈനിലൂടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് അംഗം മുഹമ്മദ്, കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ ആക്ടിംഗ് സെക്രട്ടറി സിറാജുല്‍ മുനീര്‍, ഇന്‍കാസ് പാലക്കാട് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ താജുദ്ധീന്‍, ഷമീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് നിസാര്‍, വൈസ് പ്രസിഡന്റ് മൊയ്ദീന്‍ ഷാ, ഇന്‍കാസ് യൂത്ത് വിങ് നേതാക്കളായ ദീപക് ചുള്ളിപ്പറമ്പില്‍, ജിന്‍സ് ജോസ്, ഇന്‍കാസ് വനിതാ വിങ് നേതാക്കളായ അര്‍ച്ചന സാജി, അനുജ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
കെ എം സി സി പാലക്കാട് ജില്ല ട്രഷറര്‍ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.

