അല്‍ വജ്ബ മെഡല്‍ നല്‍കി ചൈനീസ് അംബാസഡറെ അമീര്‍ ആദരിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചൈനയുടെ ഖത്തര്‍ അംബാസഡര്‍ ഷൗ ജിയാനുമായി കൂടിക്കാഴ്ച നടത്തി. ഷൗ ജിയാന്‍ ചൈനീസ് അംബാസഡറെന്ന നിലയില്‍ ഖത്തറിലെ സേവന കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നത്.

city exchange

ഖത്തറും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിച്ചു അംബാസഡര്‍ക്ക് അല്‍ വജ്ബ മെഡല്‍ നല്‍കി അമീര്‍ അദ്ദേഹത്തിന്റെ ഭാവി ചുമതലകളില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചു.

അംബാസഡര്‍ അമീറിനോടും രാജ്യത്തിലെ തന്റെ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് സംഭാവന നല്‍കിയതിനും തനിക്ക് ലഭിച്ച സഹകരണത്തിനും രാജ്യത്തെ ഉദ്യോഗസ്ഥരോടും നന്ദിയും അഭിനന്ദനവും അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!