ക്യു കെ ഐ സി ചരിത്ര ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്റ്റുഡന്റ്‌സ് വിങ് ഓണ്‍ലൈനായി സംഘടിപ്പിച്ച ചരിത്ര ക്വിസ് ‘ഖുലഫാഉ റാഷിദൂന്‍’ വിജയികളെ പ്രഖ്യാപിച്ചു.

city exchange

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പുറത്തിറക്കിയ അബ്ദുറഷീദ് കുട്ടമ്പൂരിന്റെ പഠന ക്ലാസിനെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഖത്തറിന് പുറമെ ഇന്ത്യ, വിവിധ ജി സി സി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തില്‍ റൈഹാന അബ്ദുല്‍ റഫീഖ് (ഖത്തര്‍), അബ്ദുല്‍ ഹകീം എം (ഖത്തര്‍), ഷസ്‌ന ഹസീബ് (ഖത്തര്‍), ജസിയ ഇ പി (ഖത്തര്‍), അബ്ദുല്‍ ഗനി (കോബാര്‍, സൗദി), ഷദിദ് ഹസ്സന്‍ (അലീഗഢ്, ഇന്ത്യ) എന്നിവര്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയികളായി.

സ്വലാഹുദ്ധീന്‍ സ്വലാഹി, സെലു അബൂബക്കര്‍, ജൈസല്‍ എ കെ, അബ്ദുല്‍ കഹാര്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!