റമദാന്‍ ജീവകാരുണ്യ കാമ്പയിനില്‍ ഖത്തര്‍ ചാരിറ്റിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറും പങ്കാളിത്തം ശക്തിപ്പെടുത്തി

Web Desk
2 Min Read

ദോഹ: ഖത്തര്‍ ചാരിറ്റിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറും മാനുഷിക ശ്രമങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. റമദാന്‍ ജീവകാരുണ്യ കാമ്പയിനില്‍ ഖത്തര്‍ ചാരിറ്റിയുടെ ചാരിറ്റി പാര്‍ട്ണര്‍ പ്രോഗ്രാമിലെ പ്രധാന അംഗമെന്ന നിലയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന്റെ പങ്ക് സഹകരണം വര്‍ധപ്പിക്കുന്നു.

city exchange

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ആരംഭിച്ച ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ കാമ്പയിനിലൂടെ ‘ഗിവിംഗ് ലൈവ്‌സ് ഓണ്‍’ റമദാന്‍ സംരംഭത്തെ ശക്തമായി പിന്തുണയ്ക്കുന്നു.

ദാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സമയമായ റമദാനില്‍ ജീവകാരുണ്യ സംരംഭങ്ങളിലൂടെ ആവശ്യമുള്ളവരെ പിന്തുണയ്ക്കാന്‍ ഇരു സംഘടനകളും ഒന്നിക്കുന്നു. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിനും സമൂഹക്ഷേമത്തിനുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന്റെ ശ്രമങ്ങള്‍ സുപ്രധാന സഹായം നല്‍കാനുള്ള ഖത്തര്‍ ചാരിറ്റിയുടെ ദൗത്യത്തെ പിന്തുണക്കുന്നു.

ഈ കരാറിലൂടെ ചാരിറ്റി പാര്‍ട്ണര്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ വിപുലമായ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കും.

- Advertisement -
Ad image

റമദാന്‍ കാമ്പെയ്നിന്റെ ഭാഗമായി ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ സംരംഭത്തിലൂടെ ലഭിക്കുന്ന സംഭാവനകള്‍ ഉള്‍പ്പെടെ ഖത്തര്‍ ചാരിറ്റിക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നിശ്ചിത തുക സംഭാവന ചെയ്യും. പുണ്യമാസത്തില്‍ ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ 1,200-ലധികം സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉത്പന്നങ്ങളുടെയും ശേഖരം അവതരിപ്പിക്കുന്നു. വില്‍പ്പന വരുമാനത്തിന്റെ ഒരു ഭാഗം ഖത്തര്‍ ചാരിറ്റിയുടെ ‘ഗിവിംഗ് ലൈവ്‌സ് ഓണ്‍’ ഡ്രൈവിനായി നീക്കിവയ്ക്കുന്നു. ഇത് അവശ്യ സഹായം ഏറ്റവും ദുര്‍ബലരായവര്‍ക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു.

ഖത്തര്‍ ചാരിറ്റിയുടെ ലുസൈലിലെ ആസ്ഥാനത്താണ് ഔദ്യോഗിക ഒപ്പുവയ്ക്കല്‍ ചടങ്ങ് നടന്നത്. ഖത്തര്‍ ചാരിറ്റിയിലെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അഹമ്മദ് യൂസഫ് ഫഖ്റൂവും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തറിന്റെ റീജിയണല്‍ മാനേജര്‍ ഷാനവാസ് പടിയത്തും കരാറില്‍ ഒപ്പുവച്ചു.

ചടങ്ങില്‍ സംസാരിച്ച അഹമ്മദ് യൂസഫ് ഫഖ്റൂ മാനുഷിക ലക്ഷ്യങ്ങളില്‍, പ്രത്യേകിച്ച് റമദാനില്‍ കോര്‍പ്പറേറ്റ് സംഭാവനകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഖത്തറിലുടനീളമുള്ള കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നും ഈ അനുഗ്രഹീത സമയത്ത് ദാനധര്‍മ്മ സംസ്‌കാരം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിന്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഷാനവാസ് പടിയത്ത് ആവര്‍ത്തിച്ച് പറഞ്ഞു. ‘റമദാന്‍ ഉദാരതയുടെയും ഐക്യത്തിന്റെയും സമയമാണ്. ഈ അര്‍ഥവത്തായ ലക്ഷ്യത്തില്‍ ഖത്തര്‍ ചാരിറ്റിയുമായി പങ്കാളികളായി ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ വഴി ആവശ്യമുള്ളവര്‍ക്ക് പിന്തുണ നല്‍കാനും മഹത്തായ ശ്രമത്തില്‍ സംഭാവന നല്‍കാന്‍ ഉപഭോക്താക്കളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു.

Share This Article
Leave a Comment
error: Content is protected !!