കുവാഖ് ഇഫ്താര്‍ വിരുന്നൊരുക്കി

Web Desk
1 Min Read

ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ വിരുന്ന് ഹിലാല്‍ ബ്ലൂ ഗാലക്‌സി ഹാളില്‍ നടന്നു. ചടങ്ങില്‍ മുഹമ്മദ് അലി ഖാസി റമദാന്‍ സന്ദേശം നല്‍കി.

city exchange

യോഗത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട്ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

അപെക്‌സ് ബോഡി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സുമ മഹേഷ് ഗൗഡ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സറീന അഹദ്, സാമൂഹ്യ പ്രവര്‍ത്തരായ കെ കെ ഉസ്മാന്‍, ഡോ. സമദ്, കെ എം വര്‍ഗ്ഗീസ്, ജലീല്‍, അഹമ്മദ് കുട്ടി, കൃഷ്ണ കുമാര്‍, സ്‌കറിയ മാണിയൂര്‍, ബുല്ലര്‍ സിംഗ്, ബിജു പി മംഗലം, പി എം ബാബുരാജ്, സുരേഷ് കരിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഇഫ്താര്‍ വിരുന്നില്‍ പങ്കുചേര്‍ന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ സ്വാഗതമോതി.

- Advertisement -
Ad image

ചടങ്ങിന് സഞ്ജയ് രവീന്ദ്രന്‍, റിജിന്‍ പള്ളിയത്ത്, മുഹമ്മദ് ഷമ്മാസ്, സൂരജ് രവീന്ദ്രന്‍, അബ്ദു പാപ്പിനിശ്ശേരി, മനോഹരന്‍ മയ്യില്‍, അമിത്ത് രാമകൃഷ്ണന്‍, രതീഷ് മാത്രാടന്‍, ആനന്ദന്‍, ഗോപാലകൃഷ്ണന്‍, തേജസ് നാരായണന്‍, രാജേഷ് കരിങ്കല്‍ക്കുഴി, മഹേഷ് അവറോണന്‍, ഖദീജ നൗഷാദ്, രാഖി വിനോദ്, ശ്രീജ രതീഷ് എന്നിവര്‍ നേതൃത്വം നല്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!