ദിവാ കാസറഗോഡ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ ദിവാ കാസറഗോഡ്
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

city exchange

മാമുറ ലയാന്‍ ഗാര്‍ഡന്‍ കോംമ്പൗണ്ട് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലയിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഫഖ്‌റുദ്ധീന്‍ കൊല്ലം റമദാന്‍ സന്ദേശം നല്‍കി.

റമദാനിന്റെ പുണ്യം കരസ്ഥമാക്കാന്‍ വിശ്വാസി സമൂഹം കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കണമെന്നും ഫലസ്തീന്‍ ജനതയെ നമ്മുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തമെന്നും
മത സാഹൂമിക ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

ദിവ കാസറഗോഡ് പ്രസിഡന്റും ഐ സി ബി എഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി ടി കെ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

നിരവധി വര്‍ഷങ്ങളായി ദിവ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചും കായിക രംഗത്തെ ഇടപെടലുകളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഹഫീസുള്ള, റിസ്വാന്‍, ഷജീം, മുനെയ്‌സ്, റമീസ്, ഷമീറലി, സിയാദ് അലി, മനാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സെക്രട്ടറി മുഹമ്മദ് ഷംസീര്‍ നന്ദി പ്രകാശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!