താഴ്ന്ന വരുമാനക്കാര്‍ക്കായി ഇഫ്താറൊരുക്കാന്‍ ഫോക്കസ് ലേഡീസ്

Web Desk
1 Min Read

ദോഹ: കുറഞ്ഞ വരുമാനക്കാരായ സഹോദരങ്ങള്‍ക്ക് വേണ്ടി ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യാന്‍ ഇത്തവണയും മുന്നിട്ടിറങ്ങുകയാണ് ഖത്തറിലെ വനിതാ യുവജന സംഘടനയായ ഫോക്കസ് ലേഡീസ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റമദാനില്‍ നടത്തി വരാറുള്ള ഇഫ്താര്‍ കിറ്റ് വിതരണം ഇപ്രാവശ്യം ഏപ്രില്‍ 14 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഫോക്കസ് ലേഡീസ് ഭാരവാഹികള്‍ അറിയിച്ചു.

city exchange

ഫോക്കസ് ലേഡീസ് പ്രവര്‍ത്തകരും മറ്റു സഹോദരിമാരുമടക്കം നൂറോളം വനിതകള്‍ ചേര്‍ന്ന് അവരവരുടെ വീടുകളില്‍ പാചകം ചെയ്യുന്ന വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം അടങ്ങുന്ന ഇഫ്താര്‍ കിറ്റ് തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ വിവിധ ലേബര്‍ ക്യാമ്പുകളിലാണ് വിതരണം ചെയ്യുക. അഞ്ഞൂറിലധികം വരുന്ന കിറ്റുകള്‍ ഉംസലാല്‍, സെയ്‌ലിയ, വുകൈര്‍ തുടങ്ങി ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ മികച്ച വളണ്ടിയര്‍ ടീം സജ്ജമാണെന്നും സംഘാടകര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദീന ഖലീഫ, ഫോക്കസ് വില്ല തുമാമ, ഇസ്ലാഹി സെന്റര്‍ ഓഫീസ് വക്ര എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി ഭക്ഷണം ശേഖരിച്ച് നാലു മണി മുതല്‍ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യുമെന്നും ഫോക്കസ് ലേഡീസ് ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!