

ദോഹ: ജപ്പാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഖത്തരി പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യമില്ലെന്ന അടുത്തിടെയുണ്ടായ പ്രഖ്യാപനം ഖത്തറികള്‍ സ്വാഗതം ചെയ്തു. ഇതോടെ കൂടുതല്‍ പേര്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്.

ചിലര്‍ ബിസിനസിനും മറ്റു ചിലര്‍ രാജ്യം കാണാനുമാണ് ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നത്.

പരസ്പരം സംസ്‌കാരങ്ങളെ കുറിച്ച് അറിയാനും ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സാമ്പത്തിക ബന്ധമുള്ളതിനാലും മികച്ച അവസരമായിരിക്കും ഇതെന്ന് സംരംഭകനായ അഹമ്മദ് അല്‍ സിയാറയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
2021ലെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കോംട്രേഡ് ഡാറ്റാബേസ് അനുസരിച്ച് ജപ്പാനില്‍ നിന്നുള്ള ഖത്തറിന്റെ ഇറക്കുമതി 909.52 മില്യണ്‍ ഡോളറാണ്. അതേസമയം ജപ്പാനിലേക്കുള്ള ഖത്തറിന്റെ കയറ്റുമതി 11.84 ബില്യണ്‍ ഡോളറിലെത്തി. നിരവധി ഖത്തര്‍ പൗരന്മാര്‍ ജപ്പാനില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് പ്രയോജനം നേടാനുള്ള അവസരങ്ങള്‍ മനസ്സിലാക്കി.
ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022, അല്‍ സിയാറ ഉള്‍പ്പെടെ നിരവധി ഖത്തറികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്തലിന്റെ കാര്യത്തില്‍ നിരവധി അവസരങ്ങള്‍ തുറന്നു.
തനിക്ക് ഖത്തര്‍- ജപ്പാന്‍ ബന്ധം കൂടുതല്‍ മനസ്സിലായത് ഖത്തര്‍ 2022 ലോകകപ്പിനെ തുടര്‍ന്നാണെന്നും തനിക്ക് മാത്രമായിരിക്കില്ല ഇത്തരം അനുഭവവും അവസരവും വന്നതെന്നും താനേറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

