പി സി ജോര്‍ജിനെ കാപ്പ ചുമത്തി ജയിലിലടക്കണം: ഐ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ: തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് പി സി ജോര്‍ജ് നടത്തിയ മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ കാപ്പ ചുമത്തി ജയിലില്‍ അടക്കണമെന്ന് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

city exchange

പൂഞ്ഞാറിലെ പരാജയത്തിന് ശേഷം രാഷ്ട്രീയ ഭാവിയോര്‍ത്തുള്ള മാനസിക വെപ്രാളവും തന്റെ പരാജയത്തിന് കാരണമായ ചിലരോടും അവരുടെ മതത്തിനോടുമുള്ള അടങ്ങാത്ത പകയുമാണ് ജോര്‍ജിനെ മനോനില തെറ്റുന്നതിലേക്ക് നയിച്ചത്. അവസരത്തിനൊത്ത് ചായുകയും ചെരിയുകയും ചെയ്യുന്ന ഇത്തരം ഒറ്റയാനകളെ കേരളം നന്നായി മനസ്സിലാക്കിയിട്ടുള്ളതാണ്. എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ കാപ്പ ചുമത്തി ജയിലില്‍ അടക്കാന്‍ മത നിരപേക്ഷ സര്‍ക്കാര്‍ മാതൃകയാകണമെന്നും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഇല്യാസ്സ് മട്ടന്നൂര്‍ പ്രമേയം അവതരിപ്പിച്ച് ആവശ്യപ്പെട്ടു.

ഐ എം സി സി ജനറല്‍ സിക്രട്ടറി ജാബിര്‍ ബേപ്പൂര്‍ പ്രമേയത്തിന്റെ പകര്‍പ്പ് കേരളാ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും ഇമെയില്‍ ചെയ്തു. ശംസുദ്ധീന്‍ വില്യാപ്പള്ളി, മുനീര്‍ മേപ്പയൂര്‍, ടി ടി നൗഷീര്‍, അമീര്‍ ഷൈക്ക്, പി എച്ച് മന്‍സൂര്‍, ഹനീഫാ കടലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുബാറക്ക് നെല്ലിയാളി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!