ഖത്തര്‍ വ്യോമപാത അടച്ചത് വിമാന സര്‍വീസുകളെ ബാധിച്ചു

Web Desk
1 Min Read

കൊച്ചി: ഖത്തറിന്റെ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഈ മേഖലയിലെ വിമാന ഗതാഗതം താത്ക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

city exchange

വൈകിട്ട് ആറു മണിക്ക് കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌ക്കത്തിലേക്ക് തിരിച്ചു വിട്ടതായും പുലര്‍ച്ചെ 12.53ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.53ന് കൊച്ചിയില്‍ എത്തേണ്ടിയരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വൈകിയതായും മടക്ക യാത്രയേയും ബാധിക്കുമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

കൊച്ചിയില്‍ നിന്നും അബൂദാബി സായിദ് അന്ത്രാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയര്‍ അറേബ്യ വിമാനവും വൈകി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!