

ദോഹ: അല്‍-ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണം ഖത്തരി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

‘ദൈവത്തിന് നന്ദി, സായുധ സേനയുടെ ജാഗ്രതയും സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും കാരണം, സംഭവത്തില്‍ മരണങ്ങളോ പരിക്കുകളോ ഉണ്ടായില്ല.’

ഖത്തറിന്റെ വ്യോമാതിര്‍ത്തിയും പ്രദേശവും സുരക്ഷിതമാണെന്നും ഏത് ഭീഷണിയെയും നേരിടാന്‍ ഖത്തര്‍ സായുധ സേന എപ്പോഴും സജ്ജമാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.
പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാര്‍ഗനിര്‍ദേശവും ഏറ്റവും പുതിയ സംഭവവികാസങ്ങളും തേടണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

