
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ‘ജയ് ഗണേഷ്’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ്, സര്‍പ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്‍സുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു.

ജയ് ഗണേഷിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബൂഷന്‍ യു എം എഫ് ഉണ്ണി മുകുന്ദന്‍ ഫിലിംസും ഐക്കണ്‍ സിനിമാസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ജി സി സി റിലീസ് ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് കരസ്ഥമാക്കിയത്.

യു കെ- യൂറോപ് റിലീസ് ആര്‍ എഫ് ടി ഫിലിംസും യു എസ് എ- കാനഡ റിലീസ് അച്ചായന്‍സ് ഫിലിം ഹൗസും ആസ്‌ട്രേലിയ- ന്യൂസിലാന്റ് റിലീസ് സൈബര്‍സിസ്റ്റംസും നിര്‍വഹിക്കും. സിങ്കപ്പൂര്‍ റിലീസ് സിങ്കപ്പൂര്‍ കോളിസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും സ്വന്തമാക്കി.
രഞ്ജിത്ത് ശങ്കര്‍ തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗണേഷ് എന്ന സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് നിലയില്‍ എത്തിയിരുന്നു.
ഛായാഗ്രഹണം: ചന്ദ്രു ശെല്‍വരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍: തപാസ് നായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: വിപിന്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിടിഎം, സബ്‌ടൈറ്റില്‍സ്: ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, സ്റ്റില്‍സ്: നവിന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍.

