ഫോണ്‍പേ സൗകര്യം ഇനി യു എ ഇയിലും: നിയോപേ ടെര്‍മിനലുകള്‍ വഴി യു പി ഐ പേയ്മെന്റുകള്‍ നടത്താം

Web Desk
2 Min Read

തിരുവനന്തപുരം: യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന ഫോണ്‍പേ ആപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ യു പി ഐ ഉപയോഗിച്ച് മഷ്‌രിഖ്‌ന്റെ നിയോപേ ടെര്‍മിനലുകളില്‍ പേയ്മെന്റുകള്‍ നടത്താം. റീട്ടെയില്‍ സ്റ്റോറുകളിലും ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ പേയ്മെന്റുകള്‍ക്കായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.

city exchange

യു പി ഐ ആണ് ഈ ഇടപാടുകള്‍ സുഗമമാക്കുന്നത്. എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നുള്ളത് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് സുതാര്യതയും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യു എ ഇയിലെ മൊബൈല്‍ നമ്പറുകളുള്ള എന്‍ ആര്‍ ഐകള്‍ക്ക് ഫോണ്‍പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് അവരുടെ നിലവിലുള്ള എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാനും കഴിയും. യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇടപാടുകളുടെ എളുപ്പവും സൗകര്യവും വര്‍Oിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എന്‍ പി സി ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായുള്ള മഷ്‌രിഖ് ബാങ്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ സന്ദര്‍ശകരെത്തുന്ന യു എ ഇയില്‍ ഈ പങ്കാളിത്തത്തോടെ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് പരിചിതമായ പേയ്മെന്റ് രീതിയായ യു പി ഐ വഴി സൗകര്യപ്രദമായി ഇടപാട് നടത്താനാകും. ഡിജിറ്റല്‍ പേയ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന ഫോണ്‍പേയുടെ പ്രതിബദ്ധതയോടൊപ്പം, സഞ്ചാരികളുടെ വിപുലമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഈ പങ്കാളിത്തത്തിലൂടെ സന്ദര്‍ശകര്‍ക്ക് സുഗമവും കൂടുതല്‍ ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കിക്കൊണ്ട് തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന്
ഫോണ്‍പേ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് സി ഇ ഒ റിതേഷ് പൈ പറഞ്ഞു.

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കും യു എ ഇയിലെ സന്ദര്‍ശകര്‍ക്കും വേണ്ടി പുതിയൊരു പേയ്മെന്റ് സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്നതിന് ഫോണ്‍പേയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നും മഷ്‌രിഖ്‌ന്റെ നിയോപേ വിഭാഗം സി ഇ ഒ വിഭോര്‍ മുന്ദദ വ്യക്തമാക്കി.

- Advertisement -
Ad image

ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രാജ്യാന്തര പേയ്മെന്റ് മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നതിന് പങ്കാളിത്തം വളര്‍ത്തിയെടുക്കാനും ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സജീവമായി സഹകരിക്കാനും ലക്ഷ്യമിടുന്നുവെന്ന് എന്‍ ഐ പി എല്‍, പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. ഈ പങ്കാളിത്തം ഫിന്‍ടെക് സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും യു എ ഇയിലേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള പേയ്മെന്റ് പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രയും പ്രാദേശിക ഇടപാടുകളും സുഗമമാക്കുന്നതിന് പുറമേ, ആഭ്യന്തരമായി പണമയയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ഫോണ്‍പേ ഇന്‍വേര്‍ഡ് റെമിറ്റന്‍സ് (ആഭ്യന്തരമായി പണമയക്കുക) സേവനങ്ങളും അവതരിപ്പിക്കും. ഇത് യു പി ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രയോജനപ്പെടുത്തി പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും അതുവഴി ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐ എഫ് എസ് സി കോഡുകളും പോലുള്ള വിശദാംശങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

Share This Article
Leave a Comment
error: Content is protected !!