

എടവണ്ണ: സഊദി മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ജാമിഅഃ നദ്വിയ്യ മെയ് 28, 29, 30 തിയ്യതികളില്‍ ദേശീയ വൈജ്ഞാനിക സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.

മെയ് 12ന് ഞായറാഴ്ച എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഖുര്‍ആന്‍ മനഃപാഠം
പ്രാഥമിക ഘട്ട മത്സരം നടക്കും. അതില്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക

ഖുര്‍ആന്‍ മനഃപാഠം, ഖുര്‍ആന്‍ ക്വിസ്, ഹദീസ് മനഃപാഠം, ഇസ്ലാമിക സാഹിത്യ ക്വിസ്
എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
ഖുര്‍ആന്‍ മനഃപാഠ മത്സരം രണ്ടു ഘട്ടങ്ങളിലായി നടക്കും. ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം നടക്കും.
അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അവസരം ലഭിക്കാവുന്ന ദേശീയ മത്സരമാണ് നടക്കുന്നത്.
അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയായി നല്‍കുന്ന വൈജ്ഞാനിക സാഹിത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 25 വയസ്സിന് താഴെയുള്ളവര്‍ മെയ് എട്ടിനകം റജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 919745009790 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

