ഇന്ദിരാഗാന്ധി മഞ്ജു വാര്യരും ചര്‍ക്കയുമായി സൗബിന്‍ ഷാഹിറും വെള്ളരി പട്ടണത്തിന്റെ സ്വാതന്ത്ര്യദിനാശംസ

Web Desk
1 Min Read

കൊച്ചി: ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യരും ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറും വെള്ളരി പട്ടണം എന്ന സിനിമയുടെ പോസ്റ്ററില്‍ പ്രത്യേക്ഷപ്പെട്ടപ്പോള്‍ സിനിമാ പ്രേമികള്‍ക്കത് കൗതുകമുള്ള സ്വാതന്ത്ര്യദിനാശംസകളായി. സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്ന പോസ്റ്ററില്‍ ‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

city exchange

ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. മഹേഷ് വെട്ടിയാരാണ് വെള്ളരി പട്ടണം സംവിധാനം ചെയ്തത്. മാധ്യമ പ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം- അലക്സ് ജെ പുളിക്കല്‍, എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത് ബി നായര്‍, കെ ജി രാജേഷ് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, പി ആര്‍ ഒ-എ എസ് ദിനേശ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!