ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സദസ്സ്

Web Desk
1 Min Read

ദോഹ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 15ന് വൈകിട്ട് ഏഴ് മണിക്ക് മദീന ഖലീഫ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹാളിലാണ് പരിപാടി.

city exchange

സ്വാതന്ത്ര്യവും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളും എന്ന വിഷയത്തിലാണ് ചര്‍ച്ചാ സദസ്സ്. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ പ്രസിഡന്റ് ഒ കെ പരുമല, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന്‍ മരുദത്ത്, ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി, റേഡിയോ മലയാളം ആര്‍ ജെ തുഷാര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!