ഖത്തര്‍ ഫോട്ടോഗ്രഫി സെന്ററില്‍ ‘സിറ്റി സ്പീക്‌സ്’ പ്രദര്‍ശനം വെള്ളിയാഴ്ച

Web Desk
1 Min Read

ദോഹ: സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തര്‍ ഫോട്ടോഗ്രഫി സെന്ററും ഗ്ലോബല്‍ ഫോട്ടോഗ്രാഫിക് യൂണിയനും (ജി പി യു) ചേര്‍ന്ന് ‘സിറ്റി സ്പീക്‌സ്’ ഫോട്ടോഗ്രഫി പ്രദര്‍ശനം വെള്ളിയാഴ്ച കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷ്‌റപ സെന്ററിന്റെ ആസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

city exchange

ഖത്തര്‍ ഫോട്ടോഗ്രഫി സെന്റര്‍ ഔദ്യോഗിക ജി പി യു കേന്ദ്രമായും യൂണിയന്റെ പ്രാദേശിക പ്രതിനിധിയായും അംഗീകാരം ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഫോട്ടോഗ്രഫിയെ പിന്തുണയ്ക്കുന്നതില്‍ സെന്റര്‍ വഹിക്കുന്ന പങ്കിനുള്ള ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം. ഇതോടൊപ്പം ഫോട്ടോഗ്രാഫര്‍മാരുടെ ആഗോള കേന്ദ്രമായി ഖത്തറിന്റെ സ്ഥാനവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇത്.

ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ നിന്നെടുത്ത 96 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം 48 ഇരട്ട പാനലുകളായി ക്രമീകരിച്ചിട്ടുള്ളതാണെന്നും അകലെയുള്ള നഗരാനുഭവങ്ങള്‍ തമ്മില്‍ മറഞ്ഞിരിക്കുന്ന ബന്ധങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഖത്തര്‍ ഫോട്ടോഗ്രഫി സെന്റര്‍ ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുവൈനൈന്‍ പറഞ്ഞു.

- Advertisement -
Ad image

ഓരോ പാനലിലും രണ്ട് വ്യത്യസ്ത ഇടങ്ങള്‍ക്കിടയില്‍ ദൃശ്യ സംവാദം സൃഷ്ടിക്കാനാണ് പ്രദര്‍ശനം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടെയുള്ള ദൃശ്യങ്ങള്‍ തമ്മില്‍ മിഴിവോടെ കൂടിച്ചേരുകയും അപ്രതീക്ഷിതമായ രീതിയില്‍ പരസ്പരം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!