ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന ജനുവരിയില്‍ ആരംഭിക്കും

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ടിക്കറ്റ് വില്‍പ്പന ജനുവരിയില്‍ ആരംഭിക്കാന്‍ ഫിഫയുടെ തയ്യാറെടുപ്പ്. മുഴുവന്‍ കാണികളും കോവിഡ് വാക്‌സിനേഷന്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ടാകുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

city exchange


ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരം ആദ്യമായാണ് ഫിഫ പുറത്തുവിടുന്നത്.


ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കണമെന്ന കാര്യത്തില്‍ ഫിഫ തീരുമാനത്തിലെത്തിയത്. ലോകകപ്പ് ഫുട്ബാള്‍ മത്സരം കാണാനായെത്തുന്നവരില്‍ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ക്കായി ഖത്തര്‍ പത്തുലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ തയ്യാറാക്കിവെക്കാന്‍ രാജ്യം ശ്രമം നടത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.

പതിമൂന്ന് യൂറോപ്യന്‍ ടീമുകളില്‍ പത്തെണ്ണം ജനുവരിയിലാണ് ലോകകപ്പ് മത്സരങ്ങളിലേക്ക് ക്വാളിഫൈ ചെയ്യുക. പതിവായി ജൂണ്‍ മാസത്തിലാണ് ലോകകപ്പ് നടക്കാറുള്ളതെങ്കിലും ഖത്തറില്‍ അടുത്ത വര്‍ഷം നവംബര്‍ 21നാണ് ലോകകപ്പിന്റെ കിക്കോഫ് നടക്കുക. ഖത്തറിലെ കടുത്ത ചൂട് ഒഴിവാക്കാനാണ് മത്സരം നവംബറിലേക്ക് മാറ്റിയത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!