കോവാക്‌സിന് താത്ക്കാലികമായി പൂര്‍ണ അനുമതി നല്കാനാവില്ലെന്ന് വിദഗ്ധ സമിതി

Web Desk
1 Min Read

ന്യൂഡല്‍ഹി: കോവാക്സിന് താത്ക്കാലികമായി പൂര്‍ണ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. എന്നാല്‍ അടിയന്തര ഉപയോഗ അനുമതി തുടരുമെന്നും വിദഗ്ധ സമിതി അറിയിച്ചു. ലോകാരോഗ്യ സംഘടന കോവാക്സിന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രതീരുമാനം.
പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് സമിതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് സമിതി തള്ളിയത്. കൂടുതല്‍ വിവരങ്ങളുടെ ഡാറ്റ ആവശ്യമാണെന്നും അത് നല്കണമെന്നും ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സമര്‍പ്പിച്ചാല്‍ മാത്രമേ പൂര്‍ണ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളു.
കോവാക്സീന്‍ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് ഡി ജി സി ഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. ഗര്‍ഭിണികളിലെ കുത്തിവെയ്പ്പിനും തത്കാലം അനുമതിയില്ല.
പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കോവാക്സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും രജിസ്ട്രേഷന്‍ തുടങ്ങി. സെപ്റ്റംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!