

ദോഹ: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ സംഭവിച്ച സ്‌ഫോടനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. നിരവധി പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അക്രമവും ഭീകരതയും തള്ളിക്കളയുന്നതില്‍ ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോടും സോമാലിയന്‍ സര്‍ക്കാറിനോടും ജനങ്ങളോടും ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഖത്തര്‍ ആശംസിച്ചു.
