ഖത്തര്‍ നാഷനല്‍ തര്‍തീല്‍: സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ഏപ്രില്‍ 14ന് ബ്രിട്ടീഷ് മോഡേണ്‍ സ്‌കൂളില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാം എഡിഷന്‍ ദേശീയ തര്‍തീല്‍ മത്സരങ്ങള്‍ക്ക് സ്വാഗതസംഘം രൂപീകരിച്ചു.

city exchange

അഹ്മദ് സഖാഫി പേരാമ്പ്ര ചെയര്‍മാനും റഹ്മത്തുല്ലാഹ് സഖാഫി ചീക്കോട് ജനറല്‍ കണ്‍വീനറും ഉമര്‍ കുണ്ടുതോട് ഫിനാന്‍സ് കണ്‍വീനറുമായാണ് നാഷനല്‍തല സ്വാഗത സംഘം നിലവില്‍ വന്നത്. പ്രവാസി വിദ്യാര്‍ഥി- യുവ സമൂഹത്തിന് ഖുര്‍ആന്‍ പഠന- പാരായണത്തിന് അവസരം നല്‍കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്കുള്ള അംഗീകാരവും മാനവ സമൂഹത്തില്‍ ഒരുമയുടെ അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമാണ് വാര്‍ഷിക പരിപാടിയായി തര്‍തീല്‍ സംഘടിപ്പിക്കുന്നത്.

യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്‌സ്, സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍, ഇസ്മുല്‍ ജലാല തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരിച്ചു വിജയികളായ ഇരുന്നൂറോളം മത്സരാര്‍ഥികളാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

- Advertisement -
Ad image

ഇതുമായി ബന്ധപ്പെട്ട് ക്രിസ്റ്റല്‍ പാലസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി എഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂപ്പാടം, കരീം ഹാജി കാലടി, എസ് എസ് എഫ് കേരളാ സ്റ്റേറ്റ് സെക്രട്ടറി സ്വാബിര്‍ സഖാഫി നാദാപുരം, ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ശകീര്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ഉബൈദ് വയനാട്, പ്രോഗ്രാം കണ്‍വീനര്‍ ശംസുദ്ധീന്‍ മാസ്റ്റര്‍, നംഷാദ് പനമ്പാട് തുടങ്ങി ഐ സി എഫ്, ആര്‍ എസ് സി സംഘനകളുടെ വിവിധ നേതാക്കള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!