കടലുണ്ടി പഞ്ചായത്ത് ചാലിയാര്‍ സ്പോര്‍ട്‌സ് ഫെസ്റ്റിനുള്ള ജേഴ്സി പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന പത്താമത് സ്‌പോര്‍ട്‌സ് ഫെസ്റ്റിനുള്ള കടലുണ്ടി പഞ്ചായത്ത് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. കഴിഞ്ഞ മൂന്ന് സീസണുകളില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയ കടലുണ്ടി പഞ്ചായത്ത് ഇത്തവണ ട്രോഫിയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

city exchange

കടലുണ്ടി പഞ്ചായത്ത് ടീമിന്റെ ജേഴ്‌സി പ്രകാശനം ടീമിന്റെ സ്‌പോണ്‍സര്‍ മെനിക്കോണ്‍ മാനേജിങ് ഡയറക്ടര്‍ ഫഹീം അബ്ദുല്‍ ഗഫൂര്‍ കടലുണ്ടി ടീം മാനേജര്‍ മുഹമ്മദ് റിയാസിന് കൈമാറി നിര്‍വഹിച്ചു.

ചാലിയാര്‍ ദോഹ പ്രസിഡന്റും ഖത്തര്‍ ചാലിയം അസോസിയേഷന്‍ മുഖ്യരക്ഷാധികാരിയുമായ സമീല്‍ അബ്ദുല്‍ വാഹിദ്, ഖത്തര്‍ ചാലിയം അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ ചാമായില്‍, ജനറല്‍ സെക്രട്ടറി ശിഹാബ് എ വി, ട്രഷറര്‍ സജാസ് കോലാന്തറ, റഫീക്ക് കൊരങ്ങോത്ത്, അക്ഷയ് കടലുണ്ടി, അഹമ്മദ് നിയാസ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!