

ദോഹ: റമദാനോടനുബന്ധിച്ച് മലര്‍വാടി ബാലസംഘം നടത്തുന്ന ഖുര്‍ആന്‍ മത്സരങ്ങളുടെ പതിനഞ്ചാമത് എഡിഷനിന്‍ റയ്യാന്‍ സോണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍ ഏന്നീ വിഭാങ്ങളിലായി മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത കെ ജി മുതല്‍ ഏഴാം തരം വരെയുള്ള നിരവധി കുട്ടികള്‍ പങ്കെടുത്തു.

ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, പിച്ചര്‍ ദ ഖുര്‍ആന്‍, ഖുര്‍ആന്‍ കയ്യെഴുത്ത്, കാലിഗ്രഫി, ക്വിസ് എന്നീ ഇനിങ്ങളിലായി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവര്‍: ബഡ്‌സ് വിഭാഗം (ഹിഫ്ള്): ആലിയ ആഷിക്, ഐയാസ് ജാസിം (ഇരുവരും ഒന്നാം സ്ഥാനം), ഹാസിം ഹംദി, ആമിന ഹനാന്‍; കിഡ്സ് വിഭാഗം: (ഹിഫ്ള്): ഐഷ റെയ്ഹാന, അനം മെഹവിഷ്, ആസിയ അല്‍ ഹസാനി; (പിച്ചര്‍ ദ ഖുര്‍ആന്‍) നൂഹ് അബ്ദുല്‍ ബാസിത്, അയാസ മറിയം, ഷെസാ മഹ്റിന്‍.

സബ് ജൂനിയര്‍ വിഭാഗം (ഹിഫ്ള്): സഹറ ആഷിക്, മിന്‍ഹ മറിയം, മുഹമ്മദ് ഇഷാന്‍, ആയാന്‍ അന്‍വര്‍ (ഇരുവരും മൂന്നാം സ്ഥാനം); (ഖുര്‍ആന്‍ പാരായണം): മിന്‍ഹ മറിയം, സഹറ ആഷിക്, മുഹമ്മദ് ഇഷാന്‍; (പിച്ചര്‍ ദ ഖുര്‍ആന്‍): മുഹമ്മദ് ഇഷാന്‍, ലെന ഷഫീക്, ആയാന്‍ അന്‍വര്‍; (ഖുര്‍ആന്‍ കയ്യെഴുത്ത്): മുഹമ്മദ് ഇഷാന്‍, മിന്‍ഹാ മറിയം, മറിയം സമ.
ജൂനിയര്‍ വിഭാഗം (ഹിഫ്ള്): ആഫിയ എം എ, ഇഷാന്‍ അജ്മല്‍ അലി, മസിന്‍ അജ്മല്‍ (ഇരുവരും രണ്ടാം സ്ഥാനം), ഫെല്ലാ ഫാത്തിമ, ഐഷ ബിന്‍ത് സലിം (ഇരുവരും മൂന്നാം സ്ഥാനം); (ഖുര്‍ആന്‍ പാരായണം): മസിന്‍ അജ്മല്‍, ആഫിയ എം എ, മിന്‍ഹാ കെ (ഇരുവരും രണ്ടാം സ്ഥാനം), ഫെല്ല ഫാത്തിമ; (പിച്ചര്‍ ദ ഖുര്‍ആന്‍): മിന്‍ഹ കെ, മുഹമ്മദ് സൈദ്, ലഹന്‍ ഫിസാന്‍; (ക്വിസ്) മസീന്‍ അജ്മല്‍, ഇഹ്സാന്‍ അജ്മല്‍ അലി, മിന്‍ഹാ കെ, (കാലിഗ്രഫി): ഇഹാന്‍ അഹമ്മദ്, യഹിയ ആസിഫ്, ഫത്താന്‍.
മലര്‍വാടി റയ്യാന്‍ സോണ്‍ കോര്‍ഡിനേറ്റര്‍ ഷബാന ശാഫി അധ്യക്ഷത വഹിച്ച സമാപന സെഷനില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാന്‍ സോണ്‍ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് റഫീഖ് തങ്ങള്‍ കുട്ടികളോട് സംവദിച്ചു. വിജയികള്‍ക്ക് വുമന്‍ ഇന്ത്യ റയ്യാന്‍ സോണല്‍ പ്രസിഡന്റ് റൈഹാന അസ്ഹര്‍, സെക്രട്ടറി സൈനബ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.
റയ്യാന്‍ സോണല്‍ എക്സിക്യൂട്ടീവ് അംഗം സിദ്ധീഖ് വേങ്ങര, മലര്‍വാടി കോര്‍ഡിനേറ്റര്‍മാരായ ഫസീല, ശിബ്ലി, ദാന, സുമയ്യ റഫീഖ്, റൂബി കലാം, സലീന, സമീന ആസിഫ്, ഹന, രശ്മിജ, നിഷാന, റഹ്മത്ത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചടങ്ങില്‍ റയ്യാന്‍ സോണ്‍ മലര്‍വാടി ഫുട്ബോള്‍ ടീമിനെയും കോച്ചിനെയും ആദരിച്ചു. മലര്‍വാടി കോര്‍ഡിനേറ്റര്‍ അസ്ഹര്‍ അലി നന്ദി പറഞ്ഞു.

