
ദോഹ: ഖത്തര്‍ കെ എം സി സി ഹമദ് മെഡിക്കല്‍ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സെപ്തംബര്‍ 10ന് വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ക്യാമ്പ്.


കോവിഡ് കാലത്ത് കെ എം സി സി നടത്തുന്ന നാലാമത്തെ രക്തദാന ക്യാമ്പാണിത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്തം ദാനം ചെയ്യാവുന്നതാണ്.

