
ദോഹ: യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി. അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന അമേരിക്കക്കാരേയും അപകട സാധ്യതയുള്ള അഫ്ഗാനികളേയും ഒഴിപ്പിക്കാനുള്ള പിന്തുണ തേടിയാണ് അദ്ദേഹം ഖത്തറിലെത്തിയത്.


കാബൂളില്‍ നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാന്‍ വാഷിംഗ്ടണിനെ സഹായിച്ച ഖത്തറിലേക്കും ജര്‍മനിയിലേക്കും നന്ദി സൂചകമായ പര്യടനമെന്ന് വിശേഷിപ്പിച്ചാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി എത്തിയത്. ബ്ലിങ്കന്‍ ഖത്തരി, ജര്‍മന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
യു എസ് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ചൊവ്വാഴ്ച ഖത്തറിലെത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം ഖത്തറിന് പുറമേ കുവൈത്തും സൗദി അറേബ്യയും സന്ദര്‍ശിക്കും.

