

ദോഹ: ഖത്തര്‍- ബഹ്റൈന്‍ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്സ് ബഹ്‌റൈനിലേക്ക് നേരിട്ടുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

മെയ് 25 വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ദോഹയില്‍ നിന്നും എയര്‍ബസ് എ320 പറക്കും. അന്‍പത് മിനുട്ടാണ് പറക്കല്‍ ദൈര്‍ഘ്യം. ഖത്തര്‍ എയര്‍വെയ്‌സ് വെബ്സൈറ്റ് അനുസരിച്ച് ഇക്കണോമി ടിക്കറ്റിന് 1210 റിയാലും ഫസ്റ്റ് എലൈറ്റ് സീറ്റിന് 4780 റിയാലുമാണ് ചീര്‍ജ്.
.
അതേ ദിവസം തന്നെ ബഹ്റൈനില്‍ നിന്ന് ഖത്തറിലേക്കുള്ള മടക്ക ഫ്ൈളറ്റ് (ക്യുആര്‍ 1109) ബുക്ക് ചെയ്യാനും എയര്‍ലൈനിന്റെ വെബ്സൈറ്റ് അനുവദിക്കുന്നു, ഫ്‌ളൈറ്റ് രാത്രി 10:20ന് പുറപ്പെടുകയും രാത്രി 11:15ന് ദോഹയിലെത്തുകയും ചെയ്യും.

ഖത്തര്‍ എയര്‍വെയ്‌സിന് പുറമേ ബഹറൈന്റെ ഗള്‍ഫ് എയറും ഈ റൂട്ടില്‍ സര്‍വീസ് നടത്തും.

