സീക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

Web Desk
2 Min Read

ദോഹ: വൃക്കരോഗം വരാതെ സൂക്ഷിക്കാനും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടത്താനുമായി കോഴിക്കോട് ജില്ലാ കെ എം സി സി ഹെല്‍ത്ത് വിംഗ് കമ്മിറ്റി സീക്ക് പദ്ധതിയിലൂടെ നടത്തിയ രണ്ടാമത്തെ രോഗനിര്‍ണ്ണയ ക്യാമ്പ് ശ്രദ്ധേയമായി

city exchange

സീക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് പ്രാഥമികമായ പരിശോധനയിലൂടെ രോഗ സാധ്യത കൂടുതലുള്ളവരെ കണ്ടെത്തി ചികിത്സ നല്കുകയാണ് സീക്ക് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗ സാധ്യത കൂടുതലായുള്ളവരെ ദിവസത്തില്‍ നിശ്ചിത പേരെ വീതം റിയാദ മെഡിക്കല്‍ സെന്ററിലേയ്ക്ക് അയച്ച് പരിശോധന നടത്തി ചികിത്സിക്കുകയാണ് രീതി. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഹെല്‍ത്ത് വിംഗിന്റെ സീക്ക് ടീം നല്‍കും.

ഖത്തര്‍ കെ എം സി സി സംസ്ഥാന ഹെല്‍ത്ത് വിങ് ചെയര്‍മാനും ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം ഡോക്ടറുമായ ഡോ. ഷഫീഖ് താപ്പിയുടെ നേതൃത്വത്തില്‍ ഡോ. നൗജാസ് കാട്ടില്‍, ഡോ. ജന്‍ഷീര്‍ മുഹമ്മദ്, ഡോ. മുഹമ്മദ് ഫര്‍ഹാന്‍, ഡോ. നസീര്‍ ചാലില്‍, ഡോ. സമീഹ് ഇബ്രാഹിം, ഡോ. ഷം സാദ് എന്നിവരടങ്ങിയ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സീക്ക് അംഗങ്ങളായ ഹമദ് ബിന്‍ സിദ്ധീഖ്, ആസിഫ് വി മുഹമ്മദ്, നിസാര്‍ ചാത്തോത്ത്, അബ്ദുല്‍ ലത്തീഫ്, ഹാരിസ് അബ്ദുല്ല, മുഹമ്മദ് നൈസ്സാം, മുഹമ്മദ് നിയാസ്, ജസീര്‍ അഹമ്മദ്, മുഹമ്മദ് അമീര്‍ കെ കെ, റാഷിഖ് പുത്തന്‍പുരയില്‍, റഹീസ് ഹംസ, ഷഫീര്‍ ഇ കെ, ആരിഫ് അബൂബക്കര്‍ സി കെ, ജംഷീദ് അബ്ദുല്ല, ഷഹദ് കുന്നുമ്മല്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് കെയര്‍ ടീം അംഗങ്ങളാണ് ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്ന് രോഗ സാധ്യതയുള്ളവരെ കണ്ടത്തിയത്.

ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍സിനും സീക്ക് അംഗങ്ങള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പില്‍ വിതരണം ചെയ്തു.

- Advertisement -
Ad image

ക്യാമ്പിനെ അഭിസംബോധന ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത്ത്, ഡോ. ഷഫീഖ് താപ്പി എന്നിവര്‍ സംസാരിച്ചു.

കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. സമദ്, വൈസ് പ്രസിഡണ്ട് അജ്മല്‍ നബീല്‍, സെക്രട്ടറി ഷംസുദ്ധീന്‍ വാണിമേല്‍, ഉപദേശക സമിതി അംഗങ്ങളായ ഹംസ കുന്നുമ്മല്‍, ബഷീര്‍ ഖാന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി ടി കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്‌മാന്‍, ട്രഷറര്‍ അജ്മല്‍, സഹഭാരവാഹികളായ പി സി ഷരീഫ്, കെ കെ ബഷീര്‍, ഷബീര്‍ മേമുണ്ട, ഒ പി സാലിഹ്, മുജീബ് ദേവര്‍ കോവില്‍, മീഡിയവിംഗ് ചെയര്‍മാന്‍ ഷരീഫ് മാമ്പയില്‍, ജനറല്‍ കണ്‍വീനര്‍ അഷറഫ് വടക്കയില്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ കെ എം അലി വലകെട്ട്, ജനറല്‍ കണ്‍വീനര്‍ അഷറഫ് വി കെ, സീക്ക് പദ്ധതി ഡയറക്ടര്‍ ഡോ. നവാസ്, സീക്ക് കോര്‍ഡിനേറ്റര്‍ നിസാര്‍ ചെറുവത്ത്, മറ്റ് അംഗങ്ങളായ മുസ്തഫ പോക്കര്‍, ജമീല്‍, ജഫ്‌സിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ക്യാമ്പില്‍ അഞ്ഞൂറിനടുത്ത് ആളുകള്‍ പങ്കെടുത്തു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗസാധ്യത നേരെത്തെ കണ്ടത്തി ചികിത്സിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ നിന്ന് വൃക്കരോഗം പൂര്‍ണ്ണമായും മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ.

TAGGED:
Share This Article
Leave a Comment
error: Content is protected !!