

ദോഹ: രാജ്യത്ത് നിലവിലുള്ള ക്യാമ്പിംഗ് സീസണ്‍ 2023 ഏപ്രില്‍ 29 വരെ നീട്ടാന്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചു. അതേസമയം, തെക്കന്‍ പ്രദേശങ്ങളില്‍ (സീലൈന്‍, ഖോര്‍ അല്‍ ഉദെയ്ദ്) ക്യാമ്പിംഗ് 2023 മെയ് 20 വരെ തുടരും.

മന്ത്രാലയത്തിന്റെ വിന്റര്‍ ക്യാമ്പിംഗ് അഫയേഴ്സ് കമ്മിറ്റി നിലവിലെ സീസണിലെ ക്യാമ്പിംഗ് കാലയളവ് ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ 29 വരെ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ അല്‍താനിയുടെ നിര്‍ദേശ പ്രകാരമാണിത്.

ഖത്തരി സംസ്‌കാരവും അത് ഉള്‍ക്കൊള്ളുന്ന തനതായ അന്തരീക്ഷവും സന്ദര്‍ശകരെ പരിചയപ്പെടുത്തുന്ന പൈതൃകവും വിനോദ പരിപാടികളും നടത്താനാണ് ഈ പ്രദേശങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
ബദല്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം, വൃക്ഷത്തൈകളും മരങ്ങളും നട്ടുപിടിപ്പിക്കല്‍, ക്യാമ്പിംഗ് സൈറ്റുകള്‍ പരിപാലിക്കുക, ക്യാമ്പിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

