24 ചാനലില്‍ ശനിയാഴ്ച നോമ്പുകാലത്തില്‍ ഹാഫിസ് അബ്ദുല്‍ ഗഫാര്‍ മൗലവി

Web Desk
1 Min Read

ദോഹ: ഫ്ളവേഴ്സ് 24 ചാനലില്‍ റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി ‘നോമ്പുകാലം’ത്തില്‍ ശനിയാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് നന്മയുടെ വര്‍ത്തമാനത്തില്‍ ഹാഫിസ് അബ്ദുല്‍ ഗഫാര്‍ മൗലവി സന്ദേശം നല്‍കും.

city exchange

ഹൃദയപൂര്‍വ്വം സെഗ്മെന്റില്‍ കോണ്‍കോഡ് ലോജിസ്റ്റിക്‌സ് സുലൈമാന്‍ കല്ലനാണ് രംഗത്തെത്തുന്നത്. തന്റെ അനുഭവങ്ങളിലൂടെ അദ്ദേഹം സഞ്ചരിക്കും. രുചിപ്പുരയില്‍ ചിക്കന്‍ മുതബഖുമായി സഹറ അയ്യൂബ് എത്തും. മുനീറ ഖാദര്‍ രുചിപ്പുരയുടെ അവതാരകയാണ്.

സീഷോര്‍ പ്രസന്റ്സ് ടീടൈം നോമ്പുകാലം ബ്രോട്ട് യു ബൈ ദോഹ ബ്യൂട്ടി സെന്റര്‍ മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലാണ്. ബെസ്റ്റ് മീഡിയ ഖത്തറാണ് നോമ്പുകാലം അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

പ്രേക്ഷകര്‍ക്ക് ഖുര്‍ആനില്‍ നിന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവസരമുണ്ട്. ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഖത്തര്‍ ടീടൈമിന്റെ ഗിഫ്റ്റ് ഹാംപര്‍ സമ്മാനമായി ലഭിക്കും. ഉത്തരങ്ങള്‍ 0091 9495952018 എന്ന നമ്പറിലേക്കാണ് വാട്സ്ആപ് ചെയ്യേണ്ടത്.

Share This Article
Leave a Comment
error: Content is protected !!