ബോട്ടുടമ അറസ്റ്റില്‍

Web Desk
1 Min Read

താനൂര്‍: 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട താനൂരിലെ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ താനൂരില്‍ നിന്നുതന്നെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാര്‍ എറണാകുളം പാലാരിവട്ടത്തു നിന്നും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

city exchange

ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിന് കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ബോട്ടുടമയുടെ കാറും സഹോദരനേയും ബന്ധുക്കളേയും അയല്‍വാസിയേയും പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി ബോട്ടപകടം ഉണ്ടായതിന് പിന്നാലെ രാത്രി ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ നിന്നും ഫോണും ലഭിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!