ഫിഫ അറബ് കപ്പ് ട്രോഫിയെത്തി; വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും

Web Desk
1 Min Read

ദോഹ: ഫിഫ അറബ് കപ്പ് ട്രോഫി ഖത്തറിലെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ അറബിക് കാലിഗ്രഫിയും അറബ് ലോകത്തിന്റെ ഭൂപടവും ഉള്‍ക്കൊള്ളുന്ന സ്വര്‍ണക്കപ്പ് അനാച്ഛാദനം ചെയ്തു.

city exchange

ആസ്‌പെയര്‍ പാര്‍ക്ക്, സൂഖ് വാഖിഫ്, കത്താറ, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, മുശൈരിബ് ഡൗണ്‍ ടൗണ്‍ തുടങ്ങി രാജ്യത്തെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. നിരവധി സ്‌കൂളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ട്രോഫി എത്തിക്കും.

ഈ മാസം 30ന് ആരംഭിക്കുന്ന അറബ് കപ്പില്‍ 16 അറബ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ ആറ് വേദികളിലായാണ് അറബ് കപ്പ് മത്സരങ്ങള്‍ അരങ്ങേറുക. അടുത്ത വര്‍ഷം നവംബര്‍ 21ന് ആരംഭിക്കുന്ന ഖത്തര്‍ 2022 ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍ പരിശോധിക്കാനും മികച്ചതാക്കാനുമുള്ള സുവര്‍ണാവസരമായാണ് ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റ് വിലയിരുത്തപ്പെടുന്നത്.

അറബ് കപ്പ് കാണാനുള്ള ടിക്കറ്റുകള്‍ fifa.com/tickest വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് സെമി, ഫൈനല്‍ മത്സരങ്ങള്‍ ഒഴികെയുള്ള മത്സരങ്ങള്‍ കാണാന്‍ 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുക്കുന്നവര്‍ ഫാന്‍ ഐ ഡി കാര്‍ഡിനും അപേക്ഷിക്കണം.

- Advertisement -
Ad image

നവംബര്‍ 23ന് വൈകിട്ട് നാലു മുതല്‍ ഒന്‍പത് വരെ ആസ്‌പെയര്‍ പാര്‍ക്കിലും 24ന് വൈകിട്ട് അഞ്ച് മുതല്‍ ഒന്‍പത് വരെ സൂഖ് വാഖിഫിലും 25ന് വൈകിട്ട് ആറ് മുതല്‍ 10 വരെ കത്താറയിലും 26ന് വൈകിട്ട് നാല് മുതല്‍ ഒന്‍പത് വരെ മാള്‍ ഓഫ് ഖത്തറിലും 27ന് വൈകിട്ട് നാലു മുതല്‍ ഒന്‍പതു വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും 28ന് വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെ മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹയിലും ഫിഫ അറബ് കപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!