

ദോഹ: ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള മൂന്നാമത്തെ എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വെയ്സ് തെരഞ്ഞെടുക്കപ്പെട്ടു. യു എസ് ആസ്ഥാനമായ ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗണ്‍സിന്റെ 2023 എയര്‍ലൈന്‍ സൂചിക, പുറപ്പെടല്‍ സമയത്തെ വരവുകളുടെ എണ്ണം, ഇന്‍-ഫ്ളൈറ്റ് കാറ്ററിങ്ങിന്റെ ഗുണനിലവാരം, റദ്ദാക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടികയില്‍ മികവ് രേഖപ്പെടുത്തിയത്.

യു എസിലെ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കായി പറക്കുന്ന ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെയും ബൗണ്‍സ് വെളിപ്പെടുത്തി.

ജപ്പാന് എയര്‍ലൈന്‍സാണ് 2023ലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള അന്താരാഷ്ട്ര എയര്‍ലൈന്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാമതും ഖത്തര്‍ എയര്‍വെയ്സ് മൂന്നാമതുമായി.
വിമാനത്തിനുള്ളില്‍, വിനോദം, ഭക്ഷണം, സീറ്റ് സൗകര്യം, ജീവനക്കാരുടെ സേവനം എന്നിവയില്‍ ഖത്തര്‍ എയര്‍വേയ്സ് 5-ല്‍ 4 സ്കോര്‍ നേടി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നത്.
കൊറിയന്‍ എയര്‍ നാലാമതും വിസ്താര അഞ്ചാമതും ആള് നിപ്പോണ്‍ ആറാമതും എത്യോപ്യന്‍ ഏഴാമതും എയര്‍ ഇന്ത്യ എട്ടാമതും ആസുല് എയര്‍ലൈന്‍സ് ഒന്പതാമതും എമിറേറ്റ്സും വിയറ്റ്നാം എയര്‍ലൈന്‍സും പത്താമതുമാണ്.

