ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ രക്തപ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് ഒക്ടോബര്‍ രണ്ടിന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഒക്ടോബര്‍ 2 വെള്ളിയാഴ്ച രക്തപ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

city exchange

ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. രാവിലെ 10ന് ഐ സി ബി എഫ് ഖത്തര്‍ പ്രസിഡന്റ് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ജീവന്‍ രക്ഷിക്കുന്ന ദാനയജ്ഞത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളോട് സംഘാടകര്‍ അഭ്യര്‍ഥിച്ചു. രക്തദാനത്തിനും പ്ലേറ്റ്ലെറ്റ് ദാനത്തിനും താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ദാനത്തിനുള്ള യോഗ്യത ആരോഗ്യപരിശോധനയ്ക്കുശേഷം ബ്ലഡ് ഡൊണേഷന്‍ സെന്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 70011413, 77862525 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!