
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ മീഡിയ ഫോറം ഓഗസ്റ്റ് 20ന് വെള്ളിയാഴ്ച്ച രാത്രി 7 ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വെബിനാര്‍ ഡോ. ശശി തരൂര്‍ എം പി ഉത്ഘാടനം ചെയ്യും. 24 ചാനല്‍ മുന്‍ അസിസ്റ്റന്റ്. എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.


നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പൊതുജന പങ്കാളിത്തത്തോടെ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുക.
