
മനാമ: ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് ഉജ്വല സമാപനം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുര്‍ആന്‍ പ്രഭാഷണം ശ്രവിക്കാന്‍ മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ വന്‍ ജനാവലിയാണ് എത്തിയത്

‘റമദാന്‍ വിശുദ്ധിയുടെ മാസം ‘എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഐ സി എഫ് റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുര്‍ആന്‍ പ്രഭാഷണം സംഘടിപ്പിച്ചത്. മനുഷ്യരുടെ ജീവിത വിജയത്തിനുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മനിഷ്ഠകളും ക്യത്യമായി പകര്‍ന്നു നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ പ്രപഞ്ചനാഥന്റെ അനുഗ്രഹമാണെന്നും ഖുര്‍ആനുമായി കൂടുതല്‍ അടുക്കാനും ജീവിതം ക്രമപ്പെടുത്താനും വിശ്വാസികള്‍ തയ്യാറാവണമെന്നും പ്രഭാഷണത്തില്‍ ശാഫി സഖാഫി ഉദ്‌ബോദിപ്പിച്ചു.

മാര്‍ച്ച് 20 വരെ നീണ്ടുനില്‍ക്കുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി തിലാവ, ഇഫ്താര്‍ സംഗമങ്ങള്‍, സക്കാത്ത് ഡ്രൈവ്, സ്‌നേഹ സംഗമം, റിലീഫ്- സേവന പ്രവര്‍ത്തനങ്ങള്‍, ഈദ് സംഗമം എന്നിവയ്‌ക്കൊപ്പം റിജിയന്‍ കേന്ദ്രങ്ങളില്‍ ഹാദിയ വിമന്‍സ് അക്കാദമി, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ പരിപാടികളും നടക്കും.

ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി, സുലൈമാന്‍ ഹാജി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍, ഇസ്മാന്‍ സഖാഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്‌രി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ സ്വാഗതവും ഷംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.

