മിബു ജോസ് നെറ്റിക്കാടന് ബിസിനസ് എക്‌സെലന്‍സ് അവാര്‍ഡ്

Web Desk
1 Min Read

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് മിബു ജോസ് നെറ്റിക്കാടന് സമ്മാനിച്ചു. രാജീവ് ഗാന്ധി സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി തുമാമാ ഒലിവ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ മിബു ജോസിന് അവാര്‍ഡ് സമ്മാനിച്ചു.

city exchange

കലാ- കായിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിബു ജോസ് ഖത്തറിലെ പ്രമുഖ സ്ഥാപനമായ കാസില്‍ റോക്ക് ഇന്‍ഫ്രാ സ്റ്റക്ച്ചറിന്റെ മാനേജിംഗ് ഡയറക്ടറാണ്. കേരളത്തിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ പ്രധാന ക്ലബ്ബായ കണ്ണൂര്‍ വൊറിയേഴ്‌സിന്റെ ഉടമകളിലൊരാളാണ് മിബു ജോസ്.

കേരളത്തിന്റെ ഫുട്‌ബോള്‍ മേഖലയ്ക്ക് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് കണ്ണൂര്‍ വൊറിയേഴ്‌സ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മോഡലില്‍ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വന്‍ ജന പങ്കാളിത്തവും ജനപ്രീതിയും നേടിയ മത്സരങ്ങള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന് മാറ്റത്തിന്റെ നാന്ദി കുറിച്ചതായി മിബു ജോസ് പറഞ്ഞു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കും ഭാവിയിലെ നല്ല കളിക്കാരാകാനാഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് തന്റെ ക്ലബ്ബ് വിഭാവന ചെയ്യുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചതിന്‌ശേഷം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോള്‍ അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ഗില്‍ബര്‍ട്ട്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട്, യൂത്ത് വിംഗ് പ്രസിഡണ്ട് നദിംമാനര്‍, വൈസ് പ്രസിഡന്റുമാരായ സലിം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍ ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കോടിയേരി, മുജീബ് വലിയകത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജോര്‍ജ്ജ് കുരുവിള, മുബാറക്ക്, ഷാഹിന്‍ മജീദ്, പ്രശോഭ്, ലിയോ, നെവിന്‍, നൗഷാദ് ടി കെ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!